ഭക്ത മനസ്സുകള്‍ക്ക് അനുഗ്രഹ വര്‍ഷമായി ഏറ്റുമാനൂരില്‍ ശ്രീ മഹാരുദ്ര യജ്ഞം. ശനിയാഴ്ചയാരംഭിച്ച മഹാ രുദ്രയജ്ഞത്തിന്റെ രണ്ടാം ദിവസം യജ്ഞ ചടങ്ങുകള്‍ ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തിയത്. ശനിയാഴ്ച വൈകിട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് യജ്ഞശാലയില്‍ ദീപ പ്രോജ്ജ്വലനം നടത്തി. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗുരുവായൂര്‍ കിഴിയേടം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 11 വേദ പണ്ഡിതരാണ് മഹാ രുദ്രയജ്ഞത്തില്‍ പങ്കെടുക്കുന്നത്. മന്ത്രങ്ങള്‍ ചൊല്ലി ചൈതന്യവത്താക്കിയ ദ്രവ്യങ്ങള്‍ കലശങ്ങളില്‍ നിറച്ച് 11-ാം ദിവസം അഭിഷേകം ചെയ്യും. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇതാദ്യമായാണ് മഹാ രുദ്രയജ്ഞം നടക്കുന്നത്.





0 Comments