Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി



കൊവിഡ് കേസുകള്‍  കൂടുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി . തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയെങ്കിലും പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.




Post a Comment

0 Comments