29-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച സത്സംഗ സമ്മേളനം നടന്നു. വെള്ളാപ്പാട് ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ നടന്ന സമ്മേളനത്തില്‍ കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ എസ് ജയസൂര്യന്‍ അദ്ധ്യക്ഷനായിരുന്നു. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വസഞ്ചാരിയും, സഫാരി ടിവി മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. തന്റെ സഞ്ചാര അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മഹത്വത്തെക്കുറിച്ചാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സംസാരിച്ചത്.പി.എസ് അനിരുദ്ധന്‍, പി.ബി സന്തോഷ്‌കുമാര്‍ എന്നിവരെ ആര്‍എസ്എസ് ഖണ്ഡ് സംഘ്ചാലക് കെ.കെ ഗോപകുമാര്‍ ആദരിച്ചു. റ്റി.എന്‍ രാജന്‍, മനോജ് സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments