Breaking...

9/recent/ticker-posts

Header Ads Widget

പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞതായി മീനാക്ഷി



എസ്എസ്എല്‍സി പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ബാലതാരം മീനാക്ഷി. അഭിനയത്തിന് താല്‍ക്കാലിക അവധി കൊടുത്താണ് മീനാക്ഷി പരീക്ഷയ്‌ക്കെത്തിയത്. ഷൂട്ടിംഗ് തിരക്കില്‍ പഠനം അത്ര ശരിയായില്ലെങ്കിലും ഒരുവിധം നന്നായി പരീക്ഷ എഴുതാന്‍ കഴിഞ്ഞതായി മീനാക്ഷി പറഞ്ഞു. അധ്യാപകരുടെ പ്രോല്‍സാഹനവും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പിന്തുണയും ലഭിച്ചതോടെ പരീക്ഷയെ ധൈര്യമായി നേരിടാന്‍ കഴിഞ്ഞതായി മീനാക്ഷി പറഞ്ഞു. ആറാംക്ലാസ് മുതല്‍ കിടങ്ങൂര്‍ എന്‍എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. പരീക്ഷ കഴിഞ്ഞതോടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുമ്പോള്‍, അധ്യാപകരെയും കൂട്ടുകാരെയും മിസ് ചെയ്യുന്നതായും മീനാക്ഷി പറഞ്ഞു. മികച്ച വിജയം ഉറപ്പിച്ചുകൊണ്ടാണ് കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ മലയാളം സെക്കന്‍ഡ് പേപ്പര്‍ എഴുതി പുറത്തിറങ്ങിയത്.




Post a Comment

0 Comments