കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ നേതൃത്വത്തില്‍ നഗരസഭ ഓഫീസുകള്‍ക്ക് മുമ്പില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആയിരുന്നു ധര്‍ണ . പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, തദ്ദേശ സ്വയംഭരണ പൊതു സര്‍വീസ് രൂപീകരണ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുക ശുചീകരണ വിഭാഗം തൊഴിലാളികളെ പൊതു സര്‍വീസ് ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ . പാലാ നഗരസഭ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി സിസിലി അധ്യക്ഷയായിരുന്നു പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് എം സുമേഷ്, പി എം സുനില്‍കുമാര്‍, വി എസ് വിജുമോന്‍, പിഎസ വിശ്വം, കെസി ഷാജി, പിഎന്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments