ഓണംതുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ നടന്ന കൊടിയേറ്റിന് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയും, ക്ഷേത്രം മേല്‍ശാന്തി പോടൂര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു. കൊടിയേറ്റ് സദ്യയും തിരുവരങ്ങില്‍ സംഗീത സദസ്സും നടന്നു. വൈകിട്ട് ഭജന്‍സ്, കഥകളി എന്നിവയും ഉണ്ടായിരുന്നു. എഴുന്നള്ളിപ്പിനെത്തിയ ഗജരാജന്‍ നടക്കല്‍ ഉണ്ണികൃഷ്ണന് ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഏപ്രില്‍ 24ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.





0 Comments