പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ആധുനിക നിലവാരത്തില്‍ മോര്‍ച്ചറി നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും, ഡോക്ടര്‍മാരെയും, ജീവനക്കാരെയും നിയമിച്ചിട്ടില്ല. മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസര്‍, പോസ്റ്റുമോര്‍ട്ടം റൂം, ഓഫീസ് റൂം എന്നിവയെല്ലാം നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യങ്ങളേറെയുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോര്‍ച്ചറയില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം മാത്രമാണ് നടക്കുന്നതെന്നും ജീവനക്കാരെ നിയമിക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ലെന്നും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി രജ്ഞിത്ത് പറഞ്ഞു.





0 Comments