പാലാ ജനറലാശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിലേയ്ക്ക് വാഹനങ്ങള്‍ക്ക് എത്തിചേരാനുള്ള തടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എ. അടുത്തിടെയാണ് അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയത്. റോഡിന്റെ വീതികുറവു മൂലം രോഗികളുമായെത്തുന്ന വാഹനങ്ങള്‍ അത്യാഹിത വിഭാഗത്തിലെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പിഡബ്ല്യുഡി വക 3 സെന്റ് സ്ഥലം ഉപയോഗിച്ച് റോഡ് വികസനം നടത്താന്‍ നടപടിയായതായി എംഎല്‍എ പറഞ്ഞു. സ്ഥലം വിട്ടുനില്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റോഡ് വികസനത്തിന് തടസ്സമായിരുന്നത്.


.jpg)


0 Comments