പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം. 4000 രൂപയാണ് മോഷണം പോയത്. ഷര്‍ട്ടിടാതെ കടയ്ക്കുള്ളില്‍ കയറിയ ആളാണ് മേശക്കുള്ളില്‍ നിന്നും പണം കവര്‍ന്നത്. കടയിലെ ജീവനക്കാരന്‍ നാരങ്ങാവെള്ളം എടുത്തുകൊണ്ടിരുന്നപ്പോഴാണ് മോഷ്ടാവ് അകത്തു കയറിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മോഷണം നടന്നത്. പിന്നീട് മേശയിലുണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിയുന്നത്. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





0 Comments