പാലാ-ഉഴവൂര്‍ റോഡില്‍ കുടക്കച്ചിറ ഭാഗത്ത് രൂപപ്പെട്ട കുഴികള്‍ അപകട ഭീഷണിയാവുന്നു. പാറമട ജംഗ്ഷനും, പള്ളി ജംഗ്ഷനുമിടയില്‍ അഞ്ചോളം കുഴികളാണ് ഇപ്പോഴുള്ളത്. ഇരുചക്ര വാഹനങ്ങളടക്കം റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറുകയാണ്. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.





0 Comments