കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പി.സി ജോര്‍ജ്ജ്. സി.പി.എം നേതാവായ ജോര്‍ജ്ജ് എം തോമസിന്റെ പ്രസ്താവനയോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് വാര്‍ത്താ സേളനത്തില്‍ പറഞ്ഞു. ലൗ ജിഹാദ് എന്ന വാക്ക് പ്രസംഗത്തില്‍ ഉപയോഗിച്ചതിന് പാലാ ബിഷപ്പിനെതിരെ കേസെടുത്ത പിണറായി വിജയന്‍, ജോര്‍ജ്ജ് എം തോമസിനെതിരെ എന്തു നടപടിയെടുക്കുമെന്നും പി.സി ജോര്‍ജ്ജ് ചോദിച്ചു. സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. കെ-റെയിലിനെ ആദ്യം എതിര്‍ത്ത സീതാറാം യച്ചൂരി ഇപ്പോള്‍ നിലപാട് മാറ്റിയത് കെ-റെയിലിന്റെ കമ്മീഷന്‍ പാര്‍ട്ടിക്ക് കിട്ടുന്നതിനാലാണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.





0 Comments