Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍- ഡീസല്‍ വിലകള്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു.



പെട്രോള്‍- ഡീസല്‍ വിലകള്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. ചൊവ്വാഴ്ച പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 115-ലെത്തിയപ്പോള്‍ ഡീസല്‍ വില 103 ന് മുകളിലായി. കഴിഞ്ഞ 11 ദിവസത്തിനിടയില്‍ പെട്രോളിന് 10 രൂപയിലേറെ വര്‍ധിച്ചു. സമസ്ത മേഖലകളും വിലക്കയറ്റത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപമുയരുന്നു. അമിത നികുതി ഈടാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ നാടെങ്ങും നടക്കുന്ന സമര കോലാഹലങ്ങള്‍ക്കും ഫലമില്ലാതാവുകയാണ്.




Post a Comment

0 Comments