Breaking...

9/recent/ticker-posts

Header Ads Widget

ജനതാദള്‍ എസില്‍ നിന്നും രാജി വക്കുന്നതായി നേതാക്കള്‍



പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ജനതാദള്‍ എസില്‍ നിന്നും രാജി വയ്ക്കുന്നതായി  സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 30 വര്‍ഷമായി ജില്ലാ അദ്ധ്യക്ഷസ്ഥാനത്തിരുന്ന് പ്രസിഡന്റ്  പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.ജി. സുഗുണന്‍ പറഞ്ഞു. ഏതു പാര്‍ട്ടിയിലേക്കാണ് തങ്ങള്‍ ലയിക്കാന്‍ പോവുന്നതെന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പണയപ്പെടുത്തിയാണ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ പോകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.  മുന്‍ ജില്ലാ സെക്രട്ടറി സദാശിവന്‍ കുമരകം, ലഷ്മി രാമചന്ദ്രന്‍, രാജാ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments