Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി-പെരുവ-പിറവം റോഡും, കുര്യനാട്-ഉഴവൂര്‍-വെളിയന്നൂര്‍ റോഡും ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നു.



കടുത്തുരുത്തി-പെരുവ-പിറവം റോഡും, കുര്യനാട്-ഉഴവൂര്‍-വെളിയന്നൂര്‍ റോഡും ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നു. റോഡുകളുടെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. മൂന്നുകോടി രൂപ ചിലവിലാണ് കുര്യനാട്-ഉഴവൂര്‍-വെളിയന്നൂര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്നത്. ഉഴവൂരില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസ്ഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് കടുത്തുരുത്തി-പിറവം റോഡ് നവീകരിക്കുന്നത്. അറുനൂറ്റിമംഗലത്ത് നടന്ന ചടങ്ങില്‍  മോന്‍സ് ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments