തുടര്‍ച്ചയായ 36-ാം വര്‍ഷവും മലയാറ്റൂരിലേയ്ക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തി മന്ത്രി റോഷി അഗസ്റ്റിന്‍. പെസഹാ വ്യാഴാഴ്ച രാത്രി പാലാ ചക്കാമ്പുഴയിലെ വസതിയില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിയ ശേഷമായിരുന്നു യാത്ര പുറപ്പെടല്‍. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് വീട്ടിലെ മുതിര്‍ന്ന പുരുഷ അംഗമായ റോഷി തന്നെയാണ് അപ്പം മുറിച്ച് എല്ലാവര്‍ക്കും നല്കിയത്. 16-ാം വയസ് മുതല്‍ ആരംഭിച്ചതാണ് റോഷി അഗസ്റ്റിന്റെ മലയാറ്റൂര്‍ തീര്‍ത്ഥാടനം. എല്ലാവരെയും ഒരുപോലെ കാണാനും എല്ലാവരോടും സഹവര്‍ത്തിത്വത്തില്‍ പോകുന്നതിനും ഇത്തരം യാത്രകള്‍ തന്നെ സഹായിക്കുന്നതായി മന്ത്രി പറഞ്ഞു.


.jpg)


0 Comments