Breaking...

9/recent/ticker-posts

Header Ads Widget

ഡോ കെ.സി ബേബി മെമ്മോറിയല്‍ റോട്ടറി അവാര്‍ഡ് സമര്‍പ്പിച്ചു



ഡോ കെ.സി ബേബി മെമ്മോറിയല്‍ റോട്ടറി അവാര്‍ഡ് ഓച്ചിറ ആര്‍സിപിഎം ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന് സമര്‍പ്പിച്ചു. പാലാ അല്‍ഫോന്‍സാ കണ്ണാശുപത്രി സ്ഥാപകനായ ഡോ കെസി ബേബിയുടെ സ്മരണയ്ക്കായാണ് ഡോ കെ.സി ബേബി ചാരിറ്റബിള്‍ ഫൗണ്ടേഷനും പാലാ റോട്ടറി ക്ലബ്ബും ചേര്‍ന്ന് കാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് 100001 രൂപയുടെ പുരസ്‌കാരം നല്കുന്നത്. സാന്ത്വന പരിചരണ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കൊല്ലം ചങ്ങന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍സിപിഎം ആശുപത്രി നടത്തിവരുന്നത്. പാലാ റോട്ടറി ഹാളില്‍ നടന്ന യോഗത്തില്‍ റോട്ടറി മുന്‍ ഗവര്‍ണര്‍ സുരേഷ് മാത്യു അവാര്‍ഡ് സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡന്റ് റജി ജേക്കബ് അധ്യക്ഷനായിരുന്നു. മുന്‍ ഗവര്‍ണര്‍ ഡോ തോമസ് വാവാനിക്കുന്നേല്‍, ഡോ ജി സുമിത്രന്‍, ഡോ ജോര്‍ജ്ജ് എഫ് മൂലയില്‍, ഡോ ടെസി ജോര്‍ജ്ജ്, സന്തോഷ് മാട്ടേല്‍, ജോസ് ജോസഫ് കളപ്പുരയ്ക്കല്‍, മാത്തുക്കുട്ടി ജോസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ അലക്‌സ് ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments