പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ 1972-ല്‍ ഹൈസ്‌കൂള്‍ പഠനം ആരംഭിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം ഏപ്രില്‍ 30ന് നടക്കും. വിശ്രമ ജീവിതം നയിക്കുന്ന പൂര്‍വ അധ്യാപകരെ ചടങ്ങിലാദരിക്കും. ഇന്‍ഡ്യയിലും വിദേശത്തുമായി കഴിയുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണസംഗമം 2022 പരിപാടിയോട് അനുബന്ധിച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെയും കലാപരിപാടികളും സ്‌നേഹ വിരുന്നും നടക്കും. സ്‌കൂള്‍ മാനേജര്‍ ഫാ ചാണ്ടി കിഴക്കയില്‍ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര്‍ ടോം കെഎ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി.എം കുര്യന്‍ പ്ലാത്തോട്ടത്തില്‍, കെജെ സെബാസ്റ്റിയന്‍ കപ്പലുമാക്കല്‍, ജോയി പുളിക്കക്കുന്നേല്‍, ടോം ജോസ് വാളിപ്ലാക്കല്‍, ജോര്‍ജ്ജുകുട്ടി തോട്ടക്കര എന്നിവര്‍ പങ്കെടുത്തു.





0 Comments