തെള്ളകം തിരു കേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് നാരായണ പ്രസാദ് തന്ത്രികളും, മേല്‍ശാന്തി പ്രവീണ്‍കുമാറും നേതൃത്വം നല്‍കി. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9.30ന് പാല്‍ പൊങ്കാല നടക്കും. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും. സമാപന ദിവസമായ ഏപ്രില്‍ 15ന് വൈകിട്ട് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.





0 Comments