കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തോടനുബന്ധിച്ച് പഴയ കൊടിമരത്തിന്റെ ജീവോദ്വസന ചടങ്ങുകള്‍ നടന്നു. നിലവിലുള്ള കൊടിമരത്തിന്റെ ചൈതന്യം ആവാഹിച്ച് കലശത്തിലാക്കി ശ്രീകോവിലിലെ ബിംബത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് നടന്നത്. തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. നിലവിലുള്ള ചെമ്പ് കൊടിമരവും, തറയും പൊളിച്ച് മാറ്റിയ ശേഷം മെയ് 6ന് പുതിയ കൊടിമരത്തിന്റെ ആധാരശിലാ സ്ഥാപനം നടക്കും.





0 Comments