Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറയില്‍ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.



മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പുന്നത്തുറ പള്ളിക്കുന്നേല്‍ കടവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍ (16) , നവീന്‍ (15) എന്നിവരാണ് മരിച്ചത്. പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ 2 പേരാണ് മരണമടഞ്ഞത്. ആറ്റില്‍ കുളിക്കാനായി ഇറങ്ങിയ 2 പേര്‍ കാല്‍വഴുതി മുങ്ങിത്താഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നവര്‍ ശ്രമിച്ചെങ്കിലും കരയ്‌ക്കെത്തിച്ചപ്പോഴെങ്കിലും ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വലിയ കയങ്ങളുള്ള പ്രദേശം  അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് നിരവധി കുട്ടികള്‍ കടവില്‍ ഇറങ്ങാറുണ്ടെന്നും ഇത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. 




Post a Comment

0 Comments