വയല പാറത്തുരുത്തിക്കാവ് ദേവീ ക്ഷേത്രത്തിലെ 8-ാം ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുടിയേറ്റ് നടന്നു. വൈകിട്ട് താലപ്പൊലി എതിരേല്‍പ്പ്, കളംപൂജ, എന്നിവയ്ക്ക് ശേഷമാണ് മുടിയേറ്റ് ആരംഭിച്ചത്. മഴുവന്നൂര്‍ മഠത്തില്‍ ശ്രീഭദ്രാ മുടിയേറ്റ് സംഘമാണ് മുടിയേറ്റ് അവതരിപ്പിച്ചത്. ശ്രീ മഹാദേവന്റെ തൃക്കണ്ണില്‍ നിന്നും അവതരിച്ച ഭദ്രകാളി ദാരികാസുര നിഗ്രഹം നടത്തിയ ഇതിവൃത്തമാണ് തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാളി-ദാരിക യുദ്ധത്തിന്റെ തീവ്രതയും, കൂളിയും, കോയിന്‍പട നായരും ചേര്‍ന്നുള്ള ഹാസ്യ രംഗങ്ങളും ക്ഷേത്രാങ്കണത്തിലെത്തിയ ഭക്ത ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.





0 Comments