ഏറ്റുമാനൂര്‍ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിഷു വിപണന മേള ആരംഭിച്ചു. കുടുംബശ്രീ സംരംഭകര്‍ സ്വന്തമായി നിര്‍മിച്ച ഭക്ഷ്യ വിഭവങ്ങളാണ് മേളയില്‍ ലഭ്യമാക്കുന്നത്. പച്ചക്കറികള്‍, അച്ചാറുകള്‍, അരിപ്പൊടി, മുളകുപൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണന മേളയില്‍ ലഭ്യമാകുന്നത്. വിപണന മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. നഗരസഭാഗംങ്ങളായ വി.എസ് വിശ്വനാഥന്‍, ഇ.എസ് ബിജു എന്നിവര്‍ ചേര്‍ന്ന് ആദ്യ വില്‍പ്പന നടത്തി. വിപണന മേള വ്യാഴാഴ്ച സമാപിക്കും.





0 Comments