Breaking...

9/recent/ticker-posts

Header Ads Widget

വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണിയ്ക്ക് തുടക്കമായി



സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണിയ്ക്ക് തുടക്കമായി.  ജില്ലാതല ഉദ്ഘാടനം സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. കൈപ്പുഴ സഹകരണ ബാങ്ക് ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ആദ്യ വില്‍പന നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. ഏപ്രില്‍ 12 മുതല്‍ 18 വരെയാണ് വിപണി പ്രവര്‍ത്തിക്കുക. വിപണിയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭിക്കും.  കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലയിലെ 62 വില്പന കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്.  ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് തോമസ്, സര്‍ക്കിള്‍ സഹകരണ സംഘം ചെയര്‍മാന്‍ കെ.എം.രാധാകൃഷ്ണന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍  എന്‍. അജിത് കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതിയംഗം ആര്‍. പ്രമോദ് ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments