പൈക മല്ലികശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പിച്ചു. കണ്ണമുണ്ടയില്‍ സിനി ബിനോയിക്കാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സിനിയുടെ ഭര്‍ത്താവ് ബിനോയിയെ പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സിനിയുടെ സ്വഭാവത്തില്‍ സംശയമുണ്ടായിരുന്ന ബിനോയി ഉറങ്ങാന്‍ കിടന്ന സിനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ രക്തത്തില്‍ കുളിച്ച സിനിയെ കാണുകയും ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴുത്തിലെ പ്രധാന ഞരമ്പ് മുറിഞ്ഞ സിനി അപകടനില തരണം ചെയ്തിട്ടില്ല. ഇതിന് മുന്‍പും ബിനോയി ഭാര്യയെ പലതവണ മര്‍ദ്ദിച്ചിട്ടുണ്ട്. പൊന്‍കുന്നം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.


.jpg)


0 Comments