Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം ചൈതന്യയില്‍ ലോക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു



ജില്ലാ ആരോഗ്യ വകുപ്പിന്റേയും, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യയില്‍ ലോക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അന്തരീക്ഷ മലിനീകരണത്തിനെതിരെ ശബ്ദുയര്‍ത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്നും, ആരോഗ്യ രംഗത്ത് കേരളം നേടിയ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പുതുതലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മോന്‍സ് ജോസഫ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പ്രകൃതി സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനാചരണം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ് ഡയറക്ടര്‍ ഫാദര്‍ സുനില്‍ പെരുമാനൂര്‍, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, നഗരസഭാംഗം ആലീസ് ജോസഫ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അജയ് മോഹന്‍, മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments