Breaking...

9/recent/ticker-posts

Header Ads Widget

അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു



പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിലും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എംന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം കേരള കോണ്‍ഗ്രസ്  നേതാവ് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്  ജിന്‍സ് കുര്യന്‍ അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളായ  ജോഷി ഇലഞ്ഞിയില്‍,  ജോസ് അഞ്ജലി, സിബി വെട്ടൂര്‍, സിനി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments