കിടങ്ങൂരില്‍ ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണമടഞ്ഞു. ആനിക്കാട് സ്വദേശി അമല്‍ ടോം എന്ന 21 കാരനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് കിടങ്ങൂര്‍ കോയിത്തറപ്പടിയില്‍ അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
0 Comments