Breaking...

9/recent/ticker-posts

Header Ads Widget

കല്ലൂര്‍ വര്‍ഗീസ് സാറിന്റേയും, ഭാര്യ ശോശാമ്മ സിസ്റ്ററിന്റേയും ഒന്നാം ചരമ വാര്‍ഷികാചരണം



കോണ്‍ഗ്രസ് നേതാവും, ഗാന്ധിയനുമായിരുന്ന പൂവത്തിളപ്പ് കല്ലൂര്‍ വര്‍ഗീസ് സാറിന്റേയും, ഭാര്യ ശോശാമ്മ സിസ്റ്ററിന്റേയും ഒന്നാം ചരമ വാര്‍ഷികാചരണം നടന്നു. മണലുങ്കല്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പന്‍ എം.എല്‍.എ, പി.സി തോമസ് എക്‌സ് എം.പി. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കിന്‍ഫ്ര ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍, ഫില്‍സണ്‍ മാത്യൂസ്, ഫ്രാന്‍സിസ് തോമസ്, മാത്തുക്കുട്ടി ഞായര്‍കുളം, മാത്തച്ചന്‍ താമരശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസ്സി ജോര്‍ജ്ജ്, ജോസി പൊയ്കയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments