കാണക്കാരി ചിറക്കുളത്തിലെ മല്‍സ്യകൃഷി വിളവെടുപ്പ് തടസ്സപ്പെട്ടു. ചിറക്കുളത്തില്‍ പായലും പോളയും നിറഞ്ഞതാണ് വലവീശി മീന്‍ പിടിക്കാനുള്ള ശ്രമത്തിന് തടസ്സമായത്. കാണക്കാരി പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് മല്‍സ്യകൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തെങ്കിലും മീന്‍പിടിക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു. ചിറക്കുളത്തില്‍ പൂര്‍ണമായും പോളയും പായലും നിറഞ്ഞ അവസ്ഥയിലാണ്. വൈസ് പ്രസിഡന്റ് ശ്രീജ ഷിബു, പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, കാണക്കാരി അരവിന്ദാക്ഷന്‍, ലൗലി മോള്‍ ജോസഫ്, സാം കുമാര്‍, തമ്പി ജോസഫ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മത്സ്യ കൃഷി വിളവെടുപ്പിനായി എത്തിയിരുന്നു.
0 Comments