കേരളത്തിലെ വിവിധ മതസമൂഹങ്ങള്‍ നേരിടുന്ന ആശങ്കകളും, ആകുലതകളും അറിയിക്കേണ്ടവരെ അറിയിക്കുകയും, പരിഹാരമുണ്ടാക്കുകയും ചെയ്യുകയെന്ന കടമയാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്ന് പി.സി ജോര്‍ജ്ജ്. ഇടതു-വലതു മുന്നണികള്‍ തീവ്രവാദ പ്രീണനം നടത്തുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ബിജെപിക്കേ കഴിയൂ എന്നുള്ളതുകൊണ്ടാണ് അവര്‍ക്ക് പിന്തുണ നല്‍കിയതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ഇപ്പോള്‍ ബിജെപിയുടെയോ, എന്‍ഡിഎയുടേയൊ ഭാഗമല്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. താന്‍ പങ്കുവച്ച ആശങ്കകള്‍ ശരിയാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ബി.ജെ.പി പിന്തുണ നല്‍കിയതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച്, താനിതുവരെ ഒരു ബിഷപ്പിനേയും നികൃഷ്ടജീവി എന്ന് വിളിച്ചിട്ടില്ലെന്നും, നികൃഷ്ടജീവി എന്നു വിളിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പ്രസ്താവന എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം തിരികെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്ജ്
0 Comments