Breaking...

9/recent/ticker-posts

Header Ads Widget

അഷ്ടബന്ധ സഹസ്രകലശത്തിനു തുടക്കമായി



കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധ സഹസ്രകലശത്തിനു തുടക്കമായി. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി  ചൊവ്വാഴ്ച മഹാപഞ്ചഗവ്യ കലശാഭിഷേകം നടന്നു. ദേവ പ്രശ്‌നപരിഹാര ക്രിയകളുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ സഹസ്രകലശം നടത്തുന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് സഹസ്രകലശം.  ദേവ പ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായാണ് അഷ്ടബന്ധ സഹസ്ര കലശം നടത്തുന്നത്. ക്ഷേത്രസന്നിധിയില്‍ പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ള യജ്ഞശാലയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സഹസ്രകലശ ചടങ്ങുകള്‍ ജൂണ്‍ 6ന് സമാപിക്കും.




Post a Comment

0 Comments