സംസ്ഥാന രാഷ്ട്രീയത്തെ മലീമസമാക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് സന്തോഷ് കണ്ടന്‍ചിറ ഫ്‌ലാഗ് ഓഫ് ചെയ്തു. അക്രമരാഷ്ട്രീയത്തിനെതിരെ ആംആദ്മി മുന്നോട്ടുവയ്ക്കുന്ന ജനകീയ മുദ്രാവാക്യങ്ങളെ നാട് ഏറ്റെടുക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് അഡ്വക്കേറ്റ് ബിനോയ് പുല്ലത്തില്‍ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പോലും ഉണ്ടാവുന്നു. എന്നാല്‍ സമരങ്ങളെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സ് ജോര്‍ജ്, തോമസ് മാറാട്ടുകളം, ജോസ് കീച്ചേരി, സുജാതാ ജോര്‍ജ് തുടങ്ങിയവരും സംസാരിച്ചു.





0 Comments