എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനത്ത് കരിദിനം ആചരിച്ചു. എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അനധ്യാപക നിയമനങ്ങള്‍ നടത്താതെ 5 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം. നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ച് സ്ഥിരമായി അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാതെ, കോടതിയെ ബോധിപ്പിക്കുവാന്‍ പുകമറ സൃഷ്ടിച്ചു കൊണ്ട് ഇറക്കിയിട്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സജി മാനാമ്പുറം അധ്യക്ഷനായിരുന്നു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിനോയ് മാനത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസോസ്സിയേഷന്‍ നേതാക്കളായ ജോമോന്‍ മേപ്പുറത്, ബിജി അഗസ്റ്റിന്‍, ബിജി ജോസഫ്, റോയി ജോസഫ്, സനല്‍ തോമസ്, സിബി ഡൊമിനിക്, സുകു വാഴമറ്റം എസ്.ബി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments