കോതനല്ലൂരില്‍ സാമൂഹിക വിരുദ്ധര്‍ വീട് കയറി ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും എറിഞ്ഞുതകര്‍ത്തു. പീത്തുരുത്തേല്‍ സ്‌കറിയയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ അക്രമം നടന്നത്. ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപത്തെ തട്ടുകടയില്‍ വച്ചുണ്ടായ സംഘര്‍ഷത്തിലും വാക്കേറ്റത്തിലും 2 പേര്‍ക്ക് പരിക്കേറ്റു. സിഐടിയു തൊഴിലാളികളായ ആണ്ടൂര്‍ സാബു ഓലിക്കല്‍ ഷാജി എന്നിവരെ പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.jpg)


0 Comments