Breaking...

9/recent/ticker-posts

Header Ads Widget

വായന പക്ഷാചരണവും, ലൈബ്രറി ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും



ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ നിര്‍വ്വഹിച്ചു. ലൈബ്രറി ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സന്‍ പുളിക്കയില്‍ വായനദിന സന്ദേശം നല്‍കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മലാ ദിവാകരന്‍, പഞ്ചായത്തംഗം ഉഷാ രാജു, ഡോ പി.എന്‍ ഹരിശര്‍മ, സുധാമണി ഗോപാലകൃഷ്ണന്‍, ബി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൗര്‍ണമി ജി നമ്പൂതിരി പുസ്തകാസ്വാദനം നടത്തി.




Post a Comment

0 Comments