കാണക്കാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേയും, കുറവിലങ്ങാട് ജനമൈത്രി പോലീസിന്റേയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്രയും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ യാത്ര കുറവിലങ്ങാട് എസ്.എച്ച്.ഒ നിര്‍മ്മല്‍ ബോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കാണക്കാരി ജംഗ്ഷനില്‍ കുട്ടികള്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ്, അനൂപ് കിഷോര്‍, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, എസ്.ഐ മാത്യു കെ.എം അനില്‍, ഷിജു സൈമണ്‍, രാജേഷ് ,നിയാസ്, സിജു, ബിന്ദു ഇ.വി, എന്നിവര്‍ പങ്കെടുത്തു.





0 Comments