അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസിന്റെയും കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍രാജ് ലഹരി മുക്ത സന്ദേശം നല്‍കി. ഡോക്ടര്‍ അശ്വിനി, ഡോക്ടര്‍ ആദര്‍ശ് എന്നിവര്‍ ദന്താരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ക്ലെമെന്റ്, വിമുക്തി സിവില്‍ എക്‌സൈസ് ഓഫീസര്‍ റോബി മോന്‍, വീണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.jpg)


0 Comments