കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ എന്‍.സി.സി, എസ്.പി.സി യൂണിറ്റുകളുടെയും, കടുത്തുരുത്തി ജനമൈത്രി പോലീസിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു. ലഹരിവിരുദ്ധ സന്ദേശറാലി കടുത്തുരുത്തി ജനമൈത്രി പോലീസ് ഓഫീസര്‍ പ്രവീണ്‍കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മാസ്റ്റര്‍ റെജി തോമസ്, കടുത്തുരുത്തി ജനമൈത്രി പോലീസ് ഓഫീസര്‍ അനൂപ് അപ്പുക്കുട്ടന്‍, എന്‍.സി.സി ഓഫീസര്‍ ഫില്‍മോന്‍ തോമസ്, സ്റ്റുഡന്റ്‌സ് പോലീസ് ഓഫീസര്‍മാരായ ജിമില്‍ ബേബി, മിനിമോള്‍ കെ.എം എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments