Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലത്തില്‍ തിരുനാളാഘോഷങ്ങള്‍ നടന്നു



അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലത്തില്‍ വി അന്തോനീസിന്റേയും, വി ഗീവര്‍ഗ്ഗീസിന്റേയും തിരുനാളാഘോഷങ്ങള്‍ നടന്നു. ജൂണ്‍ 17ന് കൊടിയേറി ആരംഭിച്ച തിരുനാളാഘോഷങ്ങളാണ് ഞായറാഴ്ച സമാപിച്ചത്. രാവിലെ ജപമാലയെത്തടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി നടന്നു. ഫാ. ഹിലാരി തെക്കേക്കുറ്റ് മുഖ്യ കാര്‍മികത്വം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന് കൊടിയിറക്കും, നേര്‍ച്ച വിളമ്പും നടന്നു. വികാരി ഫാ. സില്‍വസ്റ്റര്‍ മാധവശ്ശേരി, ബിജു കല്ലൂക്കണ്ടം എന്നിവരടങ്ങിയ തിരുനാള്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.




Post a Comment

0 Comments