Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പും ജില്ലാ ടീം സെലക്ഷനും



കോട്ടയം ജില്ല ബാഡ്മിന്റന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പും ജില്ലാ ടീം സെലക്ഷനും ജൂലൈ 9, 10 തീയതികളില്‍ സെന്റ് തോമസ് കോളേജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍. അറിയിച്ചു. ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര  ചടങ്ങില്‍ പങ്കെടുക്കും.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കൂടാതെ മാസ്റ്റേഴ്‌സ് ആന്‍ഡ്  വെറ്ററനന്‍സ് വിഭാഗത്തിലും മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടവര്‍ KBSA വെബ്‌സൈറ്റില്‍  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ അവസാന തീയതി ജൂലൈ 5  വരെയാണ്. വാര്‍ത്താസമ്മേളനത്തില്‍  പ്രസിഡണ്ട് കുഞ്ഞു മൈക്കിള്‍, സെക്രട്ടറി  ലൗജന്‍. എന്‍.പി,  ജോസഫ് മാത്യു, ജിജോ ശ്രീനിവാസന്‍, ശ്രീകുമാര്‍ ജി, ബിജുമോന്‍ ജോര്‍ജ്, ഡെന്നി അലക്‌സ്, വിനോദ് പി. തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments