പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ വായനാ വാരാഘോഷ പരിപാടികള്‍ നടന്നു. സെന്റ് ജോസഫ് ഹാളില്‍ നടന്ന യോഗത്തില്‍ മനോരമ സീനിയര്‍ കറസ്‌പോണ്ടന്റ് പ്രശാന്ത് ആര്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ഡേവിസ് സേവ്യര്‍, ഡോ തോമസ് സ്‌കറിയ, സിജു ജോസഫ്, ഫാ ജോണ്‍സണ്‍ പിജെ ആഷ്‌ലി സജീവന്‍, ഡോണ പൗളിന്‍, മെല്‍ബിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പുസ്തകമേള, കഥാനിരൂപണം, പ്രശ്‌നോത്തരി, സംവാദം, പുസ്തകപരിചയം തുടങ്ങിയ പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി നടന്നു.





0 Comments