ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ചു കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറയ്ക്കല്‍ ശിവന്‍കുട്ടിയെയാണ് മരങ്ങാട്ടുപള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. ശിവന്‍കുട്ടി സ്ഥിരമായി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ വഴക്കിടുന്നതിനിടെ പല തവണ ഭാര്യയെ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ 18 ന് പുലര്‍ച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിക്കുകയായിരുന്നു. വായില്‍ അരുചി അനുഭവപ്പെട്ടതോടെ ഭാര്യ ചാടിയെഴുന്നേറ്റ് ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങിയ മകന്‍ ചാടി എഴുന്നേറ്റു. തുടര്‍ന്നു അമ്മയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്നു സ്ഥലത്തു നിന്നു രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ തറവാട്ട് വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എസ്. ഐ മാത്യു പി .എം, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജി ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





0 Comments