കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 26ന് നടക്കും. വൈകിട്ട് 7ന് കൊല്ലപ്പള്ളി ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോജക്ടുകളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ സിപി ജയകുമാര്‍ മുഖ്യാതിഥിയാകും. നെഫ്രോകെയര്‍ പ്രോജക്ട് ഉദ്ഘാടനം ലയണ്‍ ഡിസ്ട്രിക്ട് മുഖ്യഉപദേഷ്ടാവ് സണ്ണി കലവനാല്‍ നിര്‍വഹിക്കും. മെഡികെയര്‍ പ്രോജക്ട് പഞ്ചായത്ത് അംഗം ജയ്‌സണ്‍ പുത്തന്‍കണ്ടം ഉദ്ഘാടനം ചെയ്യും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അര്‍ജുന്‍ ഉണ്ണികൃഷ്ണനെ ചടങ്ങിലാദരിക്കും. ജെയിംസ് അഗസ്റ്റിന്‍ മേടയ്ക്കല്‍ പ്രസിഡന്റായും, ബിജു നന്ദനം സെക്രട്ടറിയായും ബെന്നി ജെയിംസ് അഡ്മിനിസ്‌ട്രേറ്ററായും റോയി മാത്യു വട്ടോത്ത് കുന്നേല്‍ ട്രഷററായും ചുമതലയേല്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെയിംസ് മേടയ്ക്കല്‍, ബിജു നന്ദനം, റോയി മാത്യു, ജോജോ ടി ജോസ്, സോണി തെക്കേല്‍, ബെന്നി തയ്യില്‍, സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments