Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകളൊരുക്കിയതിനുള്ള അവാര്‍ഡുകള്‍



പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളില്‍ കോട്ടയം ജില്ലാതലത്തില്‍ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ പള്ളം, രണ്ടാം സ്ഥാനവും എന്‍.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.




Post a Comment

0 Comments