പാലായില്‍ ഇന്‍ഫോ പാര്‍ക്കും ഫുഡ് പാര്‍ക്കും അനുവദിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വ്യവസായ മന്ത്രിക്കു നിവേദനം നല്‍കിയതായും എം എല്‍ എ പറഞ്ഞു. പാലായുടെ വികസനത്തിന് ഇന്‍ഫോ പാര്‍ക്ക് വഴിതെളിക്കുമെന്നും കാപ്പന്‍ പറഞ്ഞു. ഫുഡ് പാര്‍ക്കില്‍ ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഇവ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി മാറ്റാനും അതുവഴി കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കും. സമീപത്തുള്ള കൊച്ചിന്‍ എയര്‍പോര്‍ട്ടും കൊച്ചി തുറമുഖവും വഴി കയറ്റുമതിയും സാധ്യമാക്കാന്‍ സാധിക്കുമെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.


.jpg)


0 Comments