Breaking...

9/recent/ticker-posts

Header Ads Widget

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു



ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നട്ടുപിടിപ്പിക്കുന്ന തൈകള്‍ പരിപാലിക്കുന്നതിനായി സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വികെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ പെരിങ്ങോട്ട് കരയില്‍ നടന്ന സമ്മേളനത്തില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. സിസി മുകുന്ദന്‍, ടിആര്‍ രമേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക സംസ്‌കൃതിയുടെ മാതൃകാകൃഷിത്തോട്ടം ഒരുക്കാന്‍ നേതൃത്വം നല്കിയ കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ എന്‍ജിനീയറിംഗ് വിഭാഗം ജിവനക്കാരനായ ടികെ സുഭാഷിന് മന്ത്രി പുരസ്‌കാരം നല്കി.




Post a Comment

0 Comments