ബിഎംഎസ് നേതൃത്വത്തിലുള്ള മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയര്‍ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വര്‍ധിപ്പിച്ച റോഡ് നികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും ഒഴിവാക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, മോട്ടോര്‍ തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാന ജന.സെക്രട്ടറി കെഎന്‍ മോഹനന്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടിഎന്‍ വിക്രമന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് വിഎസ് പ്രസാദ്, ടിഎന്‍ നളിനാക്ഷന്‍, പിആര്‍ രാജീവ്, എസ് വിനയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments