Breaking...

9/recent/ticker-posts

Header Ads Widget

കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു



വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര വാരിക്കാട്ട് സതീഷ്‌കുമാറിന്റെ ടാറ്റ സുമോ കാറിന്റെ ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെയായിരുന്നു അക്രമം. ബൈക്കിലെത്തിയ 2 പേരാണ് വാഹനത്തിന് നേരെ കല്ലെറിഞ്ഞതെന്ന് സതീഷ്‌കുമാര്‍ പറഞ്ഞു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സതീഷും കുടുംബവും ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments