ഫെയര്‍ വേജ് ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി ജെ വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു. മൂന്നുവര്‍ഷംമുമ്പ് നിശ്ചയിച്ച ഫെയര്‍ വേജ് പോലും തൊഴിലാളികള്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് പി ജെ വര്‍ഗീസ് പറഞ്ഞു. കോവിഡിന്റെ പേര് പറഞ്ഞു തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശം പോലും നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സിഎന്‍ സത്യനേശന്‍ , സുനില്‍ തോമസ് തുടങ്ങിയവരും സംസാരിച്ചു. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി തൊഴിലാളികള്‍ അണിചേര്‍ന്നു.


.jpg)


0 Comments