Breaking...

9/recent/ticker-posts

Header Ads Widget

കരിദിനം ആചരിച്ചു



കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍  കരിദിനം  ആചരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കരിദിനാചരണം.  കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ പള്ളിപ്പടിയില്‍ നിന്നും അതിരമ്പുഴ ടൗണിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ പി.വി. മൈക്കിള്‍, ജിജോ റോയ് പൊന്നാറ്റിയില്‍, ബിജു നാരായണന്‍, സജി തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments